റഫിയീണങ്ങളിലലിഞ്ഞ് നഗരം

23:34 PM
02/08/2017
rafi night
കോ​ഴി​ക്കോ​ട് ന​ട​ന്ന റ​ഫി നൈ​റ്റി​ൽ സൗ​ര​വ് കി​ഷ​ൻ പാ​ടു​ന്നു

കോ​ഴി​ക്കോ​ട്: ‘മെ​യി​ൻ ക​ഹി ക​ഭി ന ​ബ​ൻ​താ...’ പ്യാ​ർ ഹി ​പ്യാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ മു​ഹ​മ്മ​ദ് റ​ഫി പാ​ടി​യ ഹി​റ്റ് ഗാ​നം സൗ​ര​വ് കി​ഷ​ൻ ഒ​രി​ക്ക​ൽ​കൂ​ടി ആ​ല​പി​ച്ച​പ്പോ​ൾ ടാ​ഗോ​ർ ഹാ​ളി​ൽ ഒ​ത്തു​കൂ​ടി​യ സം​ഗീ​ത​പ്രേ​മി​ക​ൾ മ​നം നി​റ​ഞ്ഞ് കൈ​യ​ടി​ച്ചു. ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളാ​ൽ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ കാ​ലാ​തീ​ത​നാ​യി തു​ട​രു​ന്ന ഇ​തി​ഹാ​സ ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ ഓ​ർ​മ​ക​ൾ തൊ​ട്ടു​ണ​ർ​ത്തി ന​ഗ​ര​ത്തി​ൽ ഒ​രു സം​ഗീ​ത​രാ​വു കൂ​ടി അ​ര​ങ്ങേ​റി. 

മു​ഹ​മ്മ​ദ് റ​ഫി ഫൗ​ണ്ടേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ 37ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ സ്നേ​ഹാ​ഞ്​​ജ​ലി​യു​മാ​യി പാ​ട്ടി​െൻറ ന​ഗ​രം ഒ​ത്തു​ചേ​ർ​ന്ന​ത്. 
ജോ ​വാ​ദാ കി​യാ, ഇ​ഹ്സാ​ൻ തെ​രാ ഹോ​ഗാ മു​ജ്പ​ർ, ഓ ​ദു​നി​യാ കേ ​ര​ഖ്​​വാ​േ​ല, ദ​ഫ്​​ലീ വാ​ലേ എ​ന്നീ പാ​ട്ടു​ക​ളും പ​ർ​ദാ ഹേ ​പ​ർ​ദ എ​ന്ന ഖ​വാ​ലി​യു​മു​ൾ​െ​പ്പ​ടെ 27 പാ​ട്ടു​ക​ളാ​ണ് റ​ഫി​നൈ​റ്റി​ൽ ഒ​ഴു​കി​യി​റ​ങ്ങി​യ​ത്. സൗ​ര​വി​നൊ​പ്പം എം.​എ. ഗ​ഫൂ​ർ, ഗോ​പി​ക മേ​നോ​ൻ, കീ​ർ​ത്ത​ന എ​ന്നി​വ​രും പാ​ട്ടു​ക​ളു​മാ​യെ​ത്തി. ജൂ​ലൈ 31നാ​യി​രു​ന്നു റ​ഫി​യു​ടെ ച​ര​മ​വാ​ർ​ഷി​കം.

ജി​ല്ല ക​ല​ക്ട​ർ യു.​വി. ജോ​സ് റ​ഫി​നൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് എം.​വി. സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​പി.​എം ഹാ​ഷി​ർ​അ​ലി, കെ. ​അ​ബൂ​ബ​ക്ക​ർ, കെ. ​സ​ലാം, ബി.​കെ. മൊ​യ്തീ​ൻ​കോ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ജ​ന. സെ​ക്ര​ട്ട​റി കെ. ​സു​ബൈ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം.​കെ. ഉ​മ്മ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

COMMENTS