ഷോപിങ്​ കോംപ്ലക്സ്​ അകത്ത്​; ബസ്​ പുറത്ത്​ ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

09:00 AM
07/08/2017
ഷോപിങ് കോംപ്ലക്സ് അകത്ത്; ബസ് പുറത്ത് -------------------------------------------------- ഷോപിങ് കോംപ്ലക്സ് അകത്ത്; ബസ് പുറത്ത് -------------------------------------------------- *ബസുകൾ തിരിക്കുന്നതിനിടെ അപകടങ്ങൾ പതിവ് രണ്ടേക്കറിനടുത്തുണ്ടായിരുന്നു ബസ്സ്റ്റാൻഡിനുള്ള ഭൂമി. ബസുകൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തുകൊണ്ടുമിരുന്നു. അങ്ങനെയിരിക്കെയാണ് പഞ്ചായത്ത് ഷോപിങ് കോംപ്ലക്സുകൾ കെട്ടിപ്പൊക്കിയത്. പതിയെ പതിയെ ഷോപിങ് കോംപ്ലക്സുകളും കെട്ടിടങ്ങളുംകൊണ്ട് ബസ്സ്റ്റാൻഡ് നിറഞ്ഞു. പട്ടണത്തി​െൻറ മുഖച്ഛായതന്നെ മാറിയെങ്കിലും സ്റ്റാൻഡി​െൻറ വലുപ്പം കുറഞ്ഞത് മാത്രം ഒരു പ്രശ്നമായി പഞ്ചായത്ത് അധികൃതർക്ക് തോന്നിയതുമില്ല. ബസുകൾ തിരിക്കുന്നതിനിടെ അപകടങ്ങൾ പതിവായതോടെയാണ് പാർക്ക് ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ തുടങ്ങിയത്. എന്നാൽ, എത്ര പരിഷ്കരണം നടത്തിയിട്ടും പൂർണ പരിഹാരമുണ്ടായില്ല. സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരുടെ ശ്രദ്ധ അൽപം തെറ്റിയാൽ അപകടം ഉറപ്പാണ്. ചീഞ്ഞ മീൻ വാങ്ങി പുണ്യം വേണ്ട ------------------------------------- *മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ തുടർച്ചയായി നടത്തുന്ന സമൂഹ വിവാഹമെന്ന കാരുണ്യ പ്രവൃത്തിയാണ് നാട്ടുകാരെ വിലപേശുന്നതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നത് 'അതങ്ങനാണ്... വില പേശാതെയാണ് ഞങ്ങൾ മീൻ വാങ്ങുക, നല്ലൊരു കാര്യത്തിനല്ലേ ... ഇത്തിരി പൈസ കൂടിയാലും സാരമില്ല, അറിഞ്ഞോണ്ടല്ലേ നമ്മൾ കൊടുക്കുന്നേ ...' വാങ്ങിയ മത്സ്യത്തിന് വില കൂടുതലാണല്ലോയെന്ന് സംശയമുന്നയിക്കുന്നവരോടെല്ലാം കടയ്ക്കലുകാർ പറഞ്ഞിരുന്ന മറുപടിയാണ് മേൽസൂചിപ്പിച്ചത്. കടയ്ക്കലിലെ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മ തുടർച്ചയായി നടത്തുന്ന സമൂഹ വിവാഹമെന്ന കാരുണ്യ പ്രവൃത്തിയാണ് നാട്ടുകാരെ വിലപേശുന്നതിൽനിന്നുവരെ പിന്തിരിപ്പിച്ചതും. മത്സ്യം വിറ്റ് കിട്ടുന്ന പണത്തിൽനിന്നൊരു പങ്ക് മാറ്റി വെച്ചായിരുന്നു അവർ കാരുണ്യപ്രവൃത്തി നടത്തിയിരുന്നത്. വില അൽപം കൂടിയാലും നല്ല മത്സ്യം ലഭിക്കുമെന്നും കാരുണ്യ പ്രവൃത്തിയിൽ പങ്കാളിയാകും എന്നുമുള്ള വിശ്വാസത്തിലാണ് ഇതുവരെ പരാതികളില്ലാത്ത വാങ്ങലുകൾ തുടർന്നത്. ഒരു മാസം മുമ്പുവരെ ഇതൊക്കെയായിരുന്നു മത്സ്യ മാർക്കറ്റിലെ വിശേഷങ്ങൾ. കൂടിയ വിലയ്ക്ക് ചീഞ്ഞ മത്സ്യങ്ങൾ വിൽക്കുന്നത് പതിവാക്കിയതോടെ മാർക്കറ്റിൽ നിരന്തരം പ്രശ്നങ്ങളായി. വിൽപനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള രസതന്ത്രം മാറി. പരാതികൾ രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതർ ഇടപെടുകയും മത്സ്യ വ്യാപാരികൾക്ക് കർശന നിർദേശം നൽകുകയും ചെയ്തു. പക്ഷേ, പരാതി പൂർണമായും പരിഹരിക്കപ്പെടുന്നില്ലെന്നുതന്നെയാണ് ഉപഭോക്താക്കൾ പറയുന്നത്. ആധുനിക രീതിയിൽ മാർകറ്റ് നവീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയുമായിട്ടില്ല.

COMMENTS