സഹകാരികളുടെ മാർച്ചും ധർണയും

09:00 AM
07/08/2017
കൊല്ലം: കേന്ദ്രസംസ്ഥാന സർക്കാറുകൾ മത്സരിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ സഹകാരികളുടെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ. ഡി.സി.സി ഒാഫിസിൽ ചേർന്ന സഹകരണ ജനാധിപത്യ വേദിയുടെ ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികൃതരുടെ നിലപാടുകൾക്കെതിരെ തിങ്കളാഴ്ച രാവിലെ സഹകരണ ജോയൻറ് രജിസ്ട്രാർ ഒാഫിസിന് മുന്നിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാരായ തൊടിയൂർ രാമചന്ദ്രൻ, നെടുങ്ങോലം രഘു, എ.കെ. ഹഫീസ്, അഡ്വ. യുസഫ്കുഞ്ഞ്, അൻസർ അസീസ്, ജി. വിപിനൻ, എ.എസ്. നോൾഡ്, കല്ലട വിജയൻ, കെ. സോമയാജി, കെ. കൃഷ്ണൻകുട്ടി നായർ, വാളത്തുംഗൽ രാജഗോപാൽ, ഡി. ജോർജ് കാട്ടിൽ എന്നിവർ സംസാരിച്ചു.

COMMENTS