ഭൂരഹിത ഭവനരഹിത സാധ്യതപ്പട്ടിക അനധികൃതം ^ കെ.പി.എം.എസ്

09:00 AM
07/08/2017
ഭൂരഹിത ഭവനരഹിത സാധ്യതപ്പട്ടിക അനധികൃതം - കെ.പി.എം.എസ് കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീവഴി ലൈഫ് മിഷന്‍ തയാറാക്കിയ ഭൂരഹിത ഭവനരഹിത സാധ്യതപ്പട്ടിക അനധികൃതമാണെന്ന് കേരള പുലയര്‍ മഹാസഭ കരുനാഗപ്പള്ളി യൂനിയന്‍ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.ജെ. ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് മൈതാനത്ത് വിജയന്‍ അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കവിത പ്രകാശ്, ജില്ല കമ്മിറ്റിയംഗം കമലം കണിയാംകുന്ന്, പ്രഹ്ലാദന്‍ തംബുരു, ബാബു അമ്മവീട്, തൊടിയൂര്‍ അനില്‍കുമാര്‍, അനു ചോതിവിള, അനില്‍തഴവ, ജയന്‍ നീലാഞ്ജനം, അനൂപ്, വിജയസുഭഗന്‍, കെ.വത്സലന്‍, രാജീവ്, ഹരി കോട്ടപ്പുറം, സജീവ്, പ്രകാശ് തത്ത്വമസി, രാജീവ് കടത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
COMMENTS