ജെയ്​റ്റ്​ലിക്ക്​ മുന്നിൽ വിതുമ്പിയും സങ്കടമുണർത്തിയും കുടുംബങ്ങൾ

09:00 AM
07/08/2017
തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് മുന്നിൽ വിതുമ്പിയും സങ്കടമുണർത്തിയും സി.പി.എം അക്രമങ്ങളിൽ ജീവൻ െപാലിഞ്ഞവരുടെ ബന്ധുക്കളും അക്രമത്തിന് ഇരയായവരും. തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിലാണ് അവർ വേദനകൾ പങ്കുവെച്ചത്. രാവിലെ 11.30ഒാടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രിയെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് തിരുവനന്തപുരം, ശ്രീകാര്യത്ത് വെട്ടേറ്റുമരിച്ച ആര്‍.എസ്.എസ് നേതാവ് രാജേഷി​െൻറ വീട്ടിലേക്കാണ് ആദ്യം എത്തിയത്. ശ്രീകാര്യം കല്ലമ്പള്ളിയിലെ തിരുവാതിര വീട്ടിലെത്തി പിതാവ് സുദര്‍ശനന്‍, മാതാവ് ലളിതകുമാരി, രാജേഷി​െൻറ ഭാര്യ റീന, സഹോദരങ്ങളായ രാജീവ്, സഹോദരി രാജി എന്നിവരുമായി സംസാരിച്ചു. സ്വന്തമായി വീടുപോലുമില്ലാത്ത രാജേഷി​െൻറ കുടുംബത്തി​െൻറ ബുദ്ധിമുട്ടുകള്‍ മാതാവ് ലളിതകുമാരി ചൂണ്ടിക്കാട്ടി. ഒരമ്മക്കും ഇങ്ങനെയൊരുഗതി വരരുതെന്നും മക​െൻറ കൊലക്ക് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷ വാങ്ങി നൽകണമെന്നും അവർ ജെയ്റ്റ്ലിക്ക് മുന്നിൽ വിതുമ്പി. മക്കളായ ആദിത്യൻ, അഭിലാഷ് എന്നിവരെ അടുത്തു വിളിച്ച് മന്ത്രി കുശലാന്വേഷണവും നടത്തി. രാജേഷി​െൻറ കുടുംബത്തിനു വേണ്ട സഹായങ്ങള്‍ നല്‍കാനുള്ള നടപടി പാര്‍ട്ടി ആരംഭിച്ചതായി സംസ്ഥാന നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രാജേഷി​െൻറ കുടുംബത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. 15 മിനിറ്റോളം ചെലവിട്ട ശേഷമാണ് ജെയ്റ്റ്ലി മടങ്ങിയത്. തുടർന്ന് ശ്രീവരാഹം, മല്ലശ്ശേരി ലെയിനിൽ സി.പി.എം ആക്രമണത്തിൽ പരിക്കേറ്റ് കഴിയുന്ന ആർ.എസ്.എസ് ജില്ല നേതാവ് ജയപ്രകാശിനെ വീട്ടിലെത്തി കേന്ദ്രമന്ത്രി സന്ദർശിച്ചു. ജയപ്രകാശിനും പാർട്ടിയുടെ സഹായവും പിന്തുണയും അദ്ദേഹം വാഗ്ദാനം നൽകി. ഉച്ചക്ക് 1.30ഒാടെ മാർക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി ആറ്റുകാലിൽ സംഘടിപ്പിച്ച അക്രമത്തിന് ഇരയായവരുടെ കുടുംബ കൂട്ടായ്മയിൽ പെങ്കടുത്തു. ആക്രമണത്തിനിരയായ ബി.ജെ.പി കൗൺസിലർമാരുടെ വീടുകളും കേന്ദ്രമന്ത്രി സന്ദർശിച്ചു. കൗൺസിലർമാരായ സിമി ജ്യോതിഷ്, ആർ.സി. ബീന എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. ആക്രമണങ്ങളിൽ പരിക്കേറ്റ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ രാജേന്ദ്രൻ, പത്മദാസ്, നടരാജൻ, സുനിൽ, രമേശ് എന്നിവരുമായും അവരുടെ കുടുംബാംഗങ്ങളുമായും ജെയ്റ്റ്ലി സംസാരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ, ജില്ല പ്രസിഡൻറ് എസ്. സുരേഷ്, മറ്റു നേതാക്കളായ എം.ടി. രമേശ്, വി. മുരളീധരൻ, ജി.ആർ. പത്മകുമാർ തുടങ്ങിയവർ ജെയ്റ്റ്ലിക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് നാലിന് താജ് വിവാന്തയിൽ അദ്ദേഹം വാർത്തസമ്മേളനവും നടത്തി.
COMMENTS