എ​സ്.​കെ​യു​ടെ ‘ന​ന്ത്യാ​ർ​വ​ട്ട സിം​ഹാ​സ​നം’ 

  • എ​ണ്ണാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച്​ ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്​ 200​ ചെ​ടി​ക​ൾ  പ്ര​തി​മ​ക്കു ചു​റ്റും ന​ട്ട​ത്

08:55 AM
07/08/2017
pottekattu
അനിൽ കുമാർ എസ്.കെയുടെ പ്രതിമക്കടുത്ത് ഫോട്ടോ: പ്രകാശ് കരിമ്പ

ക​ഥ​യു​ടെ രാ​ജ​ശി​ൽ​പി എ​സ്.​െ​ക. പൊ​െ​റ്റ​ക്കാ​ട്ടി​ന്​ നി​ർ​മി​ച്ച ‘ന​ന്ത്യാ​ർ​വ​ട്ട​ സിം​ഹാ​സ​നം’  കൂ​ടു​ത​ൽ ക​മ​നീ​യ​മാ​യി. എ​ര​ഞ്ഞി​ക്ക​ൽ മേ​ത്ത​ലാ​രി​ക്ക​ൽ വി. ​അ​നി​ൽ കു​മാ​റാ​ണ്​ മി​ഠാ​യി​ത്തെ​രു​വ്​ കി​ഡ്​​സ​ൺ കോ​ർ​ണ​റി​ലെ എ​സ്.​െ​ക. പ്ര​തി​മ​ക്കു ചു​റ്റു​മു​ള്ള ന​ന്ത്യാ​ർ​വ​ട്ടം വെ​ട്ടി​യൊ​തു​ക്കി ക​മ​നീ​യ​മാ​ക്കി​യ​ത്. 2013ൽ ​എ​ണ്ണാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച്​ ഇ​ദ്ദേ​ഹം​ത​ന്നെ​യാ​ണ്​ 200​ ചെ​ടി​ക​ൾ  പ്ര​തി​മ​ക്കു ചു​റ്റും ന​ട്ട​ത്. അ​നി​ൽ കു​മാ​ർ എ​ല്ലാ​വ​ർ​ഷ​വും എ​സ്.​കെ ഒാ​ർ​മ​ദി​ന​ത്തി​ൽ ഇ​വി​ടം  ശു​ചീ​ക​രി​ച്ച്​ ചെ​ടി​ക​ൾ വെ​ട്ടി​വൃ​ത്തി​യാ​ക്കാ​റു​ണ്ട്. വേ​ന​ലി​ൽ ചെ​ടി​ക​ൾ സ്​​ഥി​ര​മാ​യി  ന​​ന​ക്കാ​നും അ​നി​ൽ​കു​മാ​ർ സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ട്. 

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ലി​ഫ്​​റ്റ്​ ഒാ​പ​റേ​റ്റ​റാ​യി​രു​ന്ന അ​നി​ൽ​കു​മാ​ർ നാ​ലു​മാ​സം മു​മ്പാ​ണ്​ റി​ട്ട​യ​ർ ചെ​യ്​​ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലിെ​ച​യ്യ​വെ ക​ള​ഞ്ഞു​കി​ട്ടു​ന്ന റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ഉ​ട​മ​സ്​​ഥ​ർ​ക്കു​ പോ​സ്​​റ്റ​ലാ​യി അ​യ​ച്ചു​കൊ​ടു​ക്കു​ന്ന​ത്​ ഇ​ദ്ദേ​ഹ​ത്തി​ന്​ ‘ഹോ​ബി’​യാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തി​നി​ടെ 595 രേ​ഖ​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​യ​ച്ചു​െ​കാ​ടു​ത്ത​താ​യി അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന്​ ഒ​ട്ട​ന​വ​ധി​യാ​ളു​ക​ളു​ടെ പ്ര​ശം​സ ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ഗാ​ന്ധി​ജി കൊ​ല്ല​പ്പെ​ട്ട 1948 വ​ർ​ഷം ക​ണ​ക്കാ​ക്കി 1948 എ​ണ്ണം 25 പൈ​സ​ക​ൾ​കൊ​ണ്ട്​ ഗാ​ന്ധി​ജി​യു​ടെ ​രൂ​പം ഉ​ണ്ടാ​ക്കി​യും അ​നി​ൽ​കു​മാ​ർ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​ത്​  2015ൽ ​മെ​ഡി​ക്ക​ൽ കോ​ള​ജി​​​​െൻറ ര​ണ്ടാം നി​ല​യി​ൽ അ​ന്ന​ത്തെ സൂ​പ്ര​ണ്ട്​ ഡോ. ​പി.​എം. ശ്രീ​ജ​യ​​​​െൻറ  നേ​തൃ​ത്വ​ത്തി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തി​ട്ടു​ണ്ട്. ചേ​ള​ന്നൂ​ർ എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ മ​ല​യാ​ളം അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ഗീ​ത​യാ​ണ്​ അ​നി​ൽ​കു​മാ​റി​​​​െൻറ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന​ത്.

COMMENTS