ബി.എസ്​സി നഴ്​സിങ്​​, പാരാമെഡിക്കൽ പ്രവേശനം വൈകുന്നു 

  • ഇൗ വർഷം മുതൽ ​പ്രവേശനനടപടികൾ ​നടത്തുന്നത്​ എൻട്രൻസ്​ കമീഷണർ 

Bsc-Nursing

കോ​ഴി​ക്കോ​ട്​: ബി.​എ​സ്​​സി ന​ഴ്​​സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​േ​ല​ക്കു​ള്ള പ്ര​വേ​ശ​നം പ​തി​വി​ലും വൈ​കു​ന്ന​താ​യി പ​രാ​തി. എ​ൽ.​ബി.​എ​സ്​ ന​ട​ത്തി​യി​രു​ന്ന പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ ഇൗ ​വ​ർ​ഷം മു​ത​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ ​എ​ൻ​ട്ര​ൻ​സ്​ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ ​േമ​യി​ൽ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ജൂ​ൺ 15നാ​യി​രു​ന്നു അ​പേ​ക്ഷി​ക്കാ​നു​​ള്ള അ​വ​സാ​ന തീ​യ​തി. അ​ലോ​ട്ട്​​മ​െൻറു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത്​ പൂ​ർ​ത്തി​യാ​ക്കി ആ​ഗ​സ്​​റ്റേ​ാ​ടെ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തും തെ​റ്റി. ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​രം റാ​ങ്ക്​​​ലി​സ്​​റ്റ്​ ത​യാ​റാ​ക്കി അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​െ​മ​ന്നാ​ണ്​ ഇ​ത്ത​വ​ണ വി​ജ്​​ഞാ​പ​ന​ത്തി​ലു​ള്ള​ത്. 

ബി.​എ​സ്​​സി ന​ഴ്​​സി​ങ്, ബി.​എ​സ്​​സി എം.​എ​ൽ.​ടി, പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഒ​പ്​​േ​​റ്റാ​മെ​ട്രി, ബി.​പി.​ടി, ബി.​സി.​വി.​ടി, ബി.​എ എ​സ്.​എ​ൽ.​പി, ബി.​എ​സ്​​സി എം.​ആ​ർ.​ടി, മെ​ഡി​ക്ക​ൽ മൈ​​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​​യോ കെ​മി​സ്​​ട്രി തു​ട​ങ്ങി​യ കോ​ഴ്​​സു​ക​ളി​േ​ല​ക്കാ​ണ്​ പ്ര​വേ​ശ​നം ന​ട​ക്കേ​ണ്ട​ത്. ജൂ​ൈ​ല നാ​ലി​നാ​ണ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​മീ​ഷ​ണ​റു​ടെ വി​ജ്​​ഞാ​പ​നം വ​ന്ന​ത്. ബി.​എ​സ്​​സി ന​ഴ്​​സി​ങ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളു​ള്ള കോ​ള​ജു​​ക​ൾ അ​ടി​സ്​​ഥാ​ന​വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന​ക​മീ​ഷ​ണ​റെ ഇ-​മെ​യി​ലി​ലൂ​ടെ അ​റി​യി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ എ​ട്ടി​നാ​യി​രു​ന്നു. ജൂ​ലൈ എ​ട്ട്​ മു​ത​ൽ 16 വ​രെ​യാ​യി​രു​ന്നു ഒാ​ൺ​ലൈ​നാ​യി അ​േ​പ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി. പി​ന്നീ​ട്​ 19 വ​രെ നീ​ട്ടി​യി​രു​ന്നു.  പ്രി​ൻ​റൗ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും അ​യ​േ​ക്ക​ണ്ട​ത്​  ജൂ​ലൈ 20 വ​രെ​യാ​യി​ര​ു​ന്നു. ഇ​ത്ര​യും ദി​വ​സം ക​ഴി​ഞ്ഞി​ട്ടും മ​റ്റ്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ല്ലെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ക്കു​ന്നു.  

​അ​യ​ൽ​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ പു​േ​രാ​ഗ​മി​ക്കു​​ക​യാ​ണ്. ഹ​യ​ർ​ െസ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ മി​ക​ച്ച മാ​ർ​ക്കു​ള്ള പ​ല വി​ദ്യാ​ർ​ഥി​ക​ളും മെ​റി​റ്റി​ൽ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ പ്ര​വേ​ശ​നം വൈ​കു​ന്ന​ത്​ അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തു​മെ​ന്ന്​​ വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ പ്ര​വേ​ശ​നം കി​ട്ടാ​ത്ത​വ​ർ ക​ർ​ണാ​ട​ക​യ​ട​ക്ക​മു​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ​ണം​കൊ​ടു​ത്ത്​ ഇൗ ​കോ​ഴ്​​സു​ക​ൾ​ക്ക്​ ചേ​രാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലെ​പ്പോ​ലെ പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ​്​​സു​ക​ളി​ൽ നി​യ​മ​േ​പാ​രാ​ട്ട​വും മ​റ്റ്​ ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ങ്കി​ലും പ്ര​വേ​ശ​നം വൈ​കു​ക​യാ​ണ്. മെ​റി​റ്റ്, മ​ാ​നേ​ജ്​​മ​െൻറ്​ സീ​റ്റി​ലേ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ഫീ​സ്​​ഘ​ട​ന​ത​ന്നെ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. 

COMMENTS